“ഉമ്രാൻ മാലിക് തന്റെ റെക്കോർഡ് മറികടന്നാൽ താൻ സന്തോഷവാൻ ആയിരിക്കും” – അക്തർ

Umranmalik

ഇന്ത്യൻ പേസ് ബൗളർ ഉമ്രാൻ മാലിക് തന്റെ ഏറ്റവും വേഗതയാർന്ന പന്ത് എന്ന റെക്കോർഡ് മറികടന്ന തനിക്ക് സന്തോഷമേ ഉണ്ടാകൂ എന്ന് പാകിസ്താൻ ബൗളർ ഷുഹൈബ് അക്തർ. ഉമ്രാന് ഒരു നീണ്ട കരിയർ ഉണ്ടാകുന്നത് എനിക്ക് കാണണം അതാണ് ആഗ്രഹം. അക്തർ പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞിട്ട് 20 വർഷമായി, ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല. ഉംറാൻ എന്റെ റെക്കോർഡ് തകർത്താൽ ഞാൻ സന്തോഷിക്കും. അക്തർ പറഞ്ഞു.

പക്ഷേ, അയാൾക്ക് പരിക്കേൽക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്, പരിക്കുകളൊന്നും കൂടാതെ ദീർഘനേരം കളിക്കുന്നത് കാണണം. അതാണ് പ്രധാനം അക്തർ പറഞ്ഞു. എനിക്ക് അദ്ദേഹത്തെ ലോക വേദിയിൽ കാണാൻ ആഗ്രഹമുണ്ട്. നിലവിൽ, മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കടക്കാൻ അധികം ആളുകൾക്ക് കഴിയില്ല. അക്തർ പറയുന്നു.