ഓപ്പണർമാരുടെ മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ

Newsroom

നിർണായകമായ അവസാന ലീഗ് മത്സരത്തിൽ ഡെൽഹിക്ക് മുന്നിൽ 224 എന്ന വലിയ വിജയലക്ഷ്യം മുന്നോട്ട് വെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. ഓപ്പണർമാരായ കോണ്വേയുടെയും റുതുരാജിന്റെയും മികവിലാണ് ചെന്നൈ 20 ഓവറിൽ 223-3 എന്ന സ്കോറിൽ എത്തിയത്‌. ഇന്ന് വിജയിച്ചാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം.

Picsart 23 05 20 17 01 22 707

ചെന്നൈ സൂപ്പർ കിംഗ്സിന് ഗംഭീര തുടക്കമാണ് ഇന്ന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ അവർക്ക് 14 ഓവറിൽ 141 റൺസ് ചേർക്കാൻ ആയി. ഗെയ്ക്വാദും കോൺവേയും ഒരു ദയയും ഡെൽഹി ബൗളേഴ്സിനോട് കാണിച്ചില്ല. ഗെയ്ക്‌വാദ് 50 പന്തിൽ 79 റൺസ് എടുത്താണ് പുറത്തായത്. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നത് ആയിരിന്നു ഗെയ്ക്വാദിന്റെ ഇന്നിംഗ്സ്.

ഗെയ്ക്വാദ് പോയതോടെ കോൺവേ പൂർണ്ണമായും ആക്രമണത്തിലേക്ക് നീങ്ങി. ക്രീസിൽ എത്തിയ ദൂബെയും ആക്രമിച്ചു കളിച്ചു. ദൂബെ 9 പന്തിൽ 22 റൺസ് എടുത്ത് പുറത്തായി. 3 സിക്സ് അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറിൽ 52 പന്തിൽ 87 റൺസുമായി കോൺവേയും കളം വിട്ടു. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

അവസാനം ജഡേജയും (7 പന്തിൽ 22) ധോണിയും (4 പന്തിൽ 5) ചേർന്ന് സ്കോർ 220നും മുകളിലേക്ക് എത്തിച്ചു.