മധ്യനിരയിലും അറ്റാക്കിലും വലിയ താരങ്ങളെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 02 15 21 05 35 611
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്മർ ട്രാൻസ്ഫർ പ്ലാനുകൾ വലുതായിരിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന സീസണിൽ ഒരു പുതിയ മിഡ്ഫീൽഡറെ സ്വന്തമാക്കുക ടീമിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും. ഒരു സൂപ്പർ താരം തന്നെ മിഡ്ഫീൽഡിലേക്ക് എത്തും എന്നാണ് സൂചനകൾ. ബ്രൈറ്റന്റെ കൈസെദോ, മകാലിസ്റ്റർ എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന താരങ്ങളിൽ പ്രധാനികൾ ആണ്.

Picsart 23 02 24 04 27 38 298

ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ കളിക്കുന്ന മാർസെൽ സാബിറ്റ്‌സറിന്റെ ക്ലബ് നിലനിർത്തിയാലും യുണൈറ്റഡ് മറ്റൊരു മിഡ്ഫീൽഡറെ കൂടെ എത്തിക്കും. കസമിറോക്ക് ഒപ്പം കളിക്കാൻ ആണ് യുണൈറ്റഡ് ഒരു മിഡ്ഫീൽഡറെ തേടുന്നത്.

ഒരു പുതിയ സ്‌ട്രൈക്കറും ടെൻ ഹാഗിന്റെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ലക്ഷ്യമാണ്. ഈ സീസണിൽ ഒരു സ്ട്രൈക്കറിന്റെ അഭാവം ആയിരുന്നു യുണൈറ്റഡിനെ വലച്ചത്. ഒപ്പം ഒരു സെന്റർ ബാക്കും യുണൈറ്റഡ് ടീമിലേക്ക് എത്തിക്കും. ഇപ്പോൾ തന്നെ നാപോളിയുടെ കിം മിൻ ജേയുമായി യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.