ഗെയില്‍ ടീമിലില്ലാത്തതിന് കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ

ക്രിസ് ഗെയില്‍ ഇന്ന് ടീമില്‍ കളിക്കാനിരുന്നതായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം ആണ് താരം ഇന്ന് ടീമില്‍ നിന്ന് പുറത്ത് പോയതെന്നും പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് മുഖ്യ കോച്ച് അനില്‍ കുംബ്ലെ. ഇന്ന് ടീമില്‍ താരത്തിന് ഇടം നല്‍കിയതായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം താരം അസുഖ ബാധിതനായതോടെ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കേണ്ടി വന്നുവെന്നും കുംബ്ലെ വ്യക്തമാക്കി.

ഗെയിലിന് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് കുംബ്ലെ വ്യക്തമാക്കിയത്. മത്സരത്തില്‍ മൂന്ന് മാറ്റങ്ങളോടെയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇറങ്ങിയത്. ഗ്ലെന്‍ മാക്സ്വെല്ലിന് പകരമായിരുന്നു ക്രിസ് ഗെയില്‍ കളിക്കേണ്ടിയിരുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.