കളി എവിടെയാണ് കൈവിട്ടതെന്ന് പറയാനാകില്ല – സഞ്ജു സാംസൺ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും ചേര്‍ന്ന് ഞെട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇരു താരങ്ങളും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ മത്സരത്തിൽ 4 വിക്കറ്റ് വിജയം ആര്‍സിബി സ്വന്തമാക്കി.

മത്സരം കൈവിട്ടത് ഏവിടെയാണെന്ന് പറയാന്‍ തനിക്ക് ആകില്ലെന്നാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ വ്യക്തമാക്കിയത്. മികച്ച ടോട്ടലാണ് ടീം ഈ സ്ലോ വിക്കറ്റിൽ നേടിയതെന്നും ജോസും ഹെറ്റ്മ്യറും ഡെത്ത് ഓവറുകളിൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും സഞ്ജു പറഞ്ഞു.

ദിനേശ് കാര്‍ത്തിക്കിന് ഏറെ പരിചയസമ്പത്ത് ഉണ്ടെന്നും താരത്തിനായി ഫീൽഡ് സെറ്റ് ചെയ്യുവാന്‍ ഏറെ സമയം ആവശ്യം വരുന്ന കാര്യമാണെന്നും ഈ തോൽവിയിൽ നിന്ന് ഒട്ടനവധി പോസിറ്റീവുകള്‍ ടീമിന് നേടാനാകുമെന്നും സഞ്ജു സാംസൺ സൂചിപ്പിച്ചു.