രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിൽ കുഴപ്പമൊന്നുമില്ല, മുംബൈയെ കൈവിട്ടത് ബൗളര്‍മാര്‍ – ഗ്രെയിം സ്വാന്‍

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിൽ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ഗ്രെയിം സ്വാന്‍. ബൗളര്‍മാരാണ് ടീമിനെ കൈവിട്ടതെന്നും സ്വാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ പരാജയപ്പെട്ടപ്പോള്‍ മത്സരത്തിൽ അഞ്ച് ബൗളര്‍മാരുമായാണ് മുംബൈ മത്സരത്തിനിറങ്ങിയത്.

എന്നാലും 198 റൺസാണ് മുംബൈ ബൗളര്‍മാര്‍ വഴങ്ങിയത്. രോഹിത്തിനെ കുറ്റം പറയുന്നതിൽ കഴമ്പില്ലെന്നും ബുംറ മാത്രമാണ് പന്തെറിഞ്ഞതെന്നും സ്വാന്‍ വ്യക്തമാക്കി.