വീണ്ടും അഞ്ച് തോൽവികൾ, നാണക്കേടുമായി മുംബൈ ഇന്ത്യൻസ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ തോൽ‌വിയിൽ നാണക്കേടുമായി രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ്. ഇന്നലെ പഞ്ചാബ് കിങ്‌സിനോടും തോറ്റതോടെയാണ് മുംബൈ ഇന്ത്യൻസ് നാണക്കേടിന്റെ പുതിയ റെക്കോർഡിട്ടത്. ഇന്നലത്തെ തോൽവി ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ അഞ്ചാമത്തെ തോൽവിയായിരുന്നു. സീസണിന്റെ തുടക്കത്തിൽ ഒരു മത്സരം പോലും ജയിക്കാതെ 5 മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. മറ്റൊരു ടീമും ഇതുവരെ സീസണിന്റെ തുണക്കത്തിൽ രണ്ട് തവണ അഞ്ച് മത്സരങ്ങൾ തോറ്റിട്ടില്ല.

2014ലാണ് ഇതിന് മുൻപ് മുംബൈ ഇന്ത്യൻസ് സീസണിന്റെ തുടക്കത്തിൽ അഞ്ച് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത്. എന്നാൽ ആ സീസണിൽ പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസിന് ആയിരുന്നു. ഇത്തവണയും മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കളിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. റോയൽ ചലഞ്ചേഴ്‌സ്(2019), ഡൽഹി ക്യാപിറ്റൽസ്(2013), ഡെക്കാൻ ചാർജേഴ്സ്(2012) ഇനീ ടീമുകളാണ് സീസണിന്റെ തുടക്കത്തിൽ അഞ്ച് തവണ തോറ്റ മറ്റു ടീമുകൾ.