ചൈന്നൈയ്ക്ക് വേണ്ടി ധോണി ഓപ്പൺ ചെയ്യണം – പാർത്ഥിവ് പട്ടേൽ

ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി എംഎസ് ധോണി ഓപ്പൺ ചെയ്യണമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ധോണിയ്ക്ക് ഒരു ഓപ്പണര്‍ക്ക് വേണ്ട് കോപി ബുക്ക് ടെക്നിക്ക് ഉണ്ടായില്ലെങ്കിലും പ്രതികൂല സാഹചര്യം തരണം ചെയ്യുവാന്‍ ധോണിയ്ക്ക് ധോണിയുടേതായ ശൈലിയുണ്ടെന്നും അതിന് ശേഷം എതിരാളികള്‍ക്ക് കനത്ത പ്രഹരം ഏല്പിക്കുവാനുള്ള ശേഷിയുള്ള താരമാണ് ധോണിയെന്നും പാര്‍ത്ഥിവ് കൂട്ടിചേര്‍ത്തു.

ധോണിയെ ഓപ്പണറായി പരീക്ഷിക്കുവാന്‍ ഇതിലും മികച്ച സമയം ഇല്ലെന്നും പാര്‍ത്ഥിവ് തന്റെ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ച്. നാല് മത്സരങ്ങളിൽ നാലിലും പരാജയം ഏറ്റു വാങ്ങിയ ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് നിലകൊള്ളുന്നത്.

Comments are closed.