ബെൻ സ്റ്റോക്സ് അടുത്ത ഐ പി എൽ കളിക്കില്ല

Newsroom

Picsart 23 11 23 21 31 40 811
Download the Fanport app now!
Appstore Badge
Google Play Badge 1

ബെൻ സ്റ്റോക്സ് അടുത്ത ഐ പി എല്ലിൽ നിന്ന് വിട്ടു നിൽക്കും എന്ന് ഔദ്യോഗികമായി അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സ് ആണ് ബെൻ സ്റ്റോക്സ് അടുത്ത ഐ പി എൽ കളിക്കില്ല എന്ന് അറിയിച്ചത്. കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ ബെൻ സ്റ്റോക്‌സിനെ 16.25 കൂടിയുണ്ട് രൂപയ്ക്ക് ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയത്. എന്നാൽ പരിക്ക് കാരണം ആകെ രണ്ടു മത്സരങ്ങൾ ആണ് സ്റ്റോക്സ് കളിച്ചത്. ഇപ്പോഴും സ്റ്റോക്സിന്റെ ഫിറ്റ്നസ് തന്നെയാണ് അദ്ദേഹം ഐ പി എൽ ഉപേക്ഷിക്കാൻ കാരണം.

ബെൻ1 14 21 33 47 333

കഴിഞ്ഞ സീസണിൽ ബെൻ സ്‌റ്റോക്‌സ് ആകെ 15 റൺസ് ആണ് എടുത്തത്. ആകെ ഒരു ഓവർ എറിഞ്ഞ് 18 റൺസ് വഴങ്ങുകയും ചെയ്തു. മുമ്പ് സ്റ്റോക്സ് റൈസിംഗ് പൂനെ സൂപ്പർജയന്റ്സിന് വേണ്ടിയും രാജസ്ഥാൻ റോയൽസിനു വേണ്ടിയും ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്.