ഡേവിഡ് റയയെ ആഴ്സണൽ സ്ഥിര കരാറിൽ സൈൻ ചെയ്യും

Newsroom

Picsart 23 11 23 21 49 24 732
Download the Fanport app now!
Appstore Badge
Google Play Badge 1

ഡേവിഡ് റയ ആഴ്സണലിൽ സ്ഥിര കരാർ ഒപ്പുവെക്കും. ആഴ്സണൽ ഓപ്ഷൻ ട്രിഗർ ചെയ്യാൻ തീരുമാനിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 27 മില്യൺ ആണ് റയയെ സ്വന്തമാക്കാൻ ആഴ്സണൽ ബ്രെന്റ്ഫോർഡിന് നൽകേണ്ടത്. ഈ സീസൺ തുടക്കത്തിൽ 3 മില്യൺ ലോൺ തുകയ്ക്ക് ആയിരുന്നു റയ ആഴ്സണലിൽ എത്തിയത്.

റയ 23 11 23 21 49 39 020

റയ ഇപ്പോൾ ആഴ്സണലിൽ അർട്ടേറ്റയുടെ ആദ്യ ചോഴ്സ് ആണ്. ആരോൺ റാംസ്‌ഡെയ്‌ലിനെക്കാൾ പ്രധാന്യം റയക്ക് ആണ് ലഭിക്കുന്നത്. റാംസ്ഡെൽ ഇപ്പോൾ കപ്പ് മത്സരങ്ങളിൽ ആണ് അധികവും കളിക്കുന്നത്. ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ മാത്രമാണ് റായ വഴങ്ങിയത്. . ആഴ്സണലിന്റെ ബിൽഡ് അപ്പ് പ്ലേയും റയ വന്നതോടെ മെച്ചപ്പെട്ടു.