ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ! 47 പന്തിൽ സെഞ്ച്വറി അടിച്ച് ഇംഗ്ലിസ്!

Newsroom

Picsart 23 11 23 20 23 28 994
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന്റെ വേദന മറക്കാൻ ഇറങ്ങിയ ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 208/3 റൺസ് ആണ് അടിച്ചു കൂട്ടിയത്‌. സെഞ്ച്വറി നേടിയ ജോഷ് ഇംഗിലിസ് ആണ് ഓസ്ട്രേലിയക്ക് കരുത്തായത്‌. അർധ സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്ക് ആയി തിളങ്ങി.

ഇന്ത്യ 23 11 23 20 22 59 915

ഇന്ന് വെറും 47 പന്തിൽ നിന്നാണ് ജോഷ് ഇംഗിലിസ് സെഞ്ച്വറി നേടിയത്. താരം മൊത്തത്തിൽ 50 പന്തിൽ നിന്ന് 110 റൺസ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. സ്മിത്ത് 41 പന്തിൽ നിന്ന് 52 റൺസും എടുത്തു‌.

ഇന്ത്യൻ ബൗളർമാരിൽ ആർക്കും ഇന്ന് തിളങ്ങാൻ ആയില്ല. രവി ബിഷ്ണോയ് ഒരു വിക്കറ്റ് എടുത്തു, പക്ഷെ 54 റൺസ് വഴങ്ങി. പ്രസീദ് കൃഷ്ണ 50 റൺസും ഇന്ന് വഴങ്ങി.