ഐ.പി.എൽ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കാൻ ബി.സി.സി.ഐ

Staff Reporter

അടുത്ത വർഷം മുതൽ ഐ.പി.എല്ലിന് ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാവില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. ഉദ്ഘാടന ചടങ്ങുകൾ അധിക ചിലവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ ഈ തീരുമാനം എടുത്തത്. ഏകദേശം 30 കോടിയോളം രൂപ ഐ.പി.എൽ ഉദ്ഘാടന ചടങ്ങിന് ബി.സി.സി.ഐ ചിലവഴിക്കുന്നുണ്ട്.

ഉദ്‌ഘാടന ചടങ്ങുകൾ അധിക ചിലവാണെന്നും ക്രിക്കറ്റ് ആരാധകർക്ക് ഇതിൽ വലിയ താല്പര്യം ഇല്ലെന്നും ബി.സി.സി.ഐ പ്രധിനിധി വ്യക്തമാക്കി. ഐ.പി.എല്ലിന്റെ തുടക്കം മൂതൽ ബോളിവുഡ് താരങ്ങളും വിദേശ പോപ്പ് താരങ്ങളും ഐ.പി.എൽ ഉദ്‌ഘാടന വേദിയിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. കൂടാതെ ഫയർ വർക്കുകളൂം ലേസർ ഷോകളും ഉദ്ഘടനത്തിന് ഉണ്ടായിരുന്നു. എനി മുതൽ ഇതൊന്നും വേണ്ടെന്നാണ് ബി.സി.സി.ഐ തീരുമാനം.

പുൽവാമ തീവ്രവാദ ആക്രമണത്തിൽ വീരമൃത്യ വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായി 2019 ഐ.പി.എല്ലിൽ നിന്ന് ഉദ്‌ഘാടന ചടങ്ങുകൾ ഒഴിവാക്കിയിരുന്നു.