“ഒരു ക്ലബ് കൂടെ അടച്ചു പൂട്ടുന്ന അവസ്ഥ ഉണ്ടാവരുത്” – കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വീരൻ ഡി സിൽവ. കൊച്ചി വിട്ട് കേരള ബ്ലാസ്റ്റേഴ്സ് പോകണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ഒരു ക്ലബ് കേരളം വിടുന്നതും ഒരു ക്ലബ് അടച്ചു പൂട്ടുന്നതുമായ അവസ്ഥ ഉണ്ടാകരുത് എന്നുമാണ് ആഗ്രഹമെന്നും വീരൻ പറഞ്ഞു.

പൊതുവെ ഒരു ക്ലബ് നാട്ടിൽ എത്തിയാൽ ആ നാട്ടിലെ അധികാരികൾ ക്ലബിനായി സഹായങ്ങൾ ചെയ്തു കൊടുക്കുകയാണ് ചെയ്യുക. എന്നാൽ ഇവിടെ അതൊന്നും കാണുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഒഡീഷയിൽ സ്റ്റേഡിയവും മറ്റു സൗകര്യങ്ങളും അവിടുത്തെ സർക്കാർ സൗജന്യമായി നൽകുകയാണ് എന്നും വീരൻ ഓർമ്മിപ്പിച്ചു. ഇവിടെ ഒരു സീസൺ കളിക്കാൻ ആറു കോടിക്കു മുകളിൽ കൊടുക്കേണ്ട അവസ്ഥയാണ്. വീരൻ കൂട്ടിച്ചേർത്തു.

Advertisement