ഡിലിറ്റിന് പരിക്ക്, ഇന്ന് ചാമ്പ്യൻസ് ലീഗിൽ കളിക്കില്ല

- Advertisement -

യുവന്റസിന്റെ സെന്റർ ബാക്കായ ഡി ലിറ്റ് ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കില്ല. ഇന്നലെ ട്രെയിനിങിനിടെ പരിക്കേറ്റതാണ് താരത്തിന് വിനയായത്. ആങ്കിളിനാണ് പരിക്കേറ്റത്. ഇന്ന് ലൊകമൊടീവോ മോസ്കോയെ ആണ് യുവന്റസ് നേരിടേണ്ടത്. ഡി ലിറ്റിന്റെ അഭാവത്തിൽ ബൊണൂചിക്ക് ഒപ്പം റുഗാനിയോ, ഡിമെറിയലോ ആകും ഇറങ്ങുക.

ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല എങ്കിലും ഡിബാല സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്‌. റൊണാൾഡോ, റാംസി, ഹിഗ്വയിൻ തുടങ്ങുയവരും ടീമിൽ ഉണ്ട്.

യുവന്റസ് സ്ക്വാഡ്;

Szczesny, De Sciglio, Pjanic, Khedira, Ronaldo, Ramsey, Dybala, Douglas Costa, Alex Sandro, Danilo, Matuidi, Bonucci, Higuain, Rugani, Rabiot, Demiral, Bentancur, Pinsoglio, Bernardeschi, Buffon

Advertisement