അലി ഖാന് പരിക്ക്, ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്ത്

ഐപിഎലില്‍ മറ്റൊരു താരത്തിന് കൂടി പരിക്ക്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ഐപിഎലിലേക്ക് ഹാരി ഗുര്‍ണേയുടെ പകരക്കാരനായി എത്തിയ താരമായ അലി ഖാനാണ് ഇപ്പോള്‍ പരിക്കേറ്റത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ നിന്ന് ഐപിഎലിലേക്ക് എത്തിയ ആദ്യ താരമായിരുന്നു അലി ഖാന്‍.

എന്നാല്‍ പാറ്റ് കമ്മിന്‍സ് ഉള്ളതിനാല്‍ തന്നെ താരത്തിന് അവസരം ലഭിയ്ക്കുമെന്നതില്‍ വലിയ ഉറപ്പൊന്നുമില്ലായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അതേ ഉടമസ്ഥതയിലുള്ള ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിലാണ് താരം കളിച്ചിരുന്നത്.