ഇതാണ് ബൗളിംഗ്, ആകാശിന്റെ ബൗളിംഗിൽ ലക്നൗവിന് കാലിടറി, ഇനി ഗുജറാത്ത് മുംബൈ പോരാട്ടം

Sports Correspondent

ഐപിഎലിന്റെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ഇന്ന നടന്ന എലിമിനേറ്റര്‍ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 182/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്നൗവിന് 101 റൺസ് മാത്രമേ നേടാനായുള്ളു. മാര്‍ക്കസ് സ്റ്റോയിനിസ് മാത്രം മികച്ച് നിന്നപ്പോള്‍ ലക്നൗവിനെതിരെ മുംബൈ 81 റൺസ് വിജയം ആണ് നേടിയത്.

Mumbaiindians

രണ്ടാം ഓവറിൽ പ്രേരക് മങ്കഡിനെ വീഴ്ത്തിയ ആകാശ് ആയുഷ് ബദോനി, നിക്കോളസ് പൂരന്‍ എന്നിവരെ ഒരേ ഓവറിൽ പുറത്താക്കിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ്, കൃഷ്ണപ്പ ഗൗതം, ദീപക് ഹൂഡ എന്നിവര്‍ റണ്ണൗട്ടാവുന്ന കാഴ്ചയാണ് കണ്ടത്. ആകാശ് വെറും 3.3 ഓവറിൽ 5 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റ് നേടിയപ്പോള്‍ . 27 പന്തിൽ 40 റൺസ് നേടിയ സ്റ്റോയിനിസ് റണ്ണൗട്ടായതും ലക്നൗവിന് വന്‍ തിരിച്ചടിയായി.