അവസാന നിമിഷം റോഡ്രിഗോയുടെ വിജയ ഗോൾ, റയൽ മാഡ്രിഡ് രണ്ടാം സ്ഥാനം എന്ന പ്രതീക്ഷയിൽ

Newsroom

Picsart 23 05 25 01 13 59 443
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന, നടന്ന ആവേശകരമായ ലാ ലിഗ മത്സരത്തിൽ, റയോ വല്ലക്കാനോയ്‌ക്കെതിരെ 2-1 ന് വിജയിച്ച റയൽ മാഡ്രിഡ് ലീഗ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. റയോ വല്ലക്കാനോയ്‌ക്കെതിരെ അവസാന മിനുട്ടിലെ ഗോളിൽ റോഡ്രിഗോ നേടിയ ഗോളാണ് റയലിന്റെ വിജയം ഉറപ്പിച്ചത്‌.

റയൽ 23 05 25 01 13 45 513

31-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ കരീം ബെൻസെമ നേടിയ ഗോൾ ആണ് റയൽ മാഡ്രിഡിന് ആദ്യം ലീഡ് നൽകിയത്‌. ബെൻസീമയുടെ സീസണിലെ മുപ്പതാം ഗോളായിരുന്നു ഇത്. മത്സരം ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ, 84-ാം മിനിറ്റിൽ റൗൾ ഡി തോമസിലൂടെ റയോ വയെക്കാനോ സമനില പിടിച്ചു. എങ്കിലും 89-ാം മിനിറ്റിൽ റോഡ്രിഗോ ഒരു സ്ട്രൈക്കിലൂടെ റയലിന്റെ വിജയ ഗോൾ ഉറപ്പിച്ചു.

ഈ നിർണായക വിജയത്തോടെ, 36 മത്സരങ്ങളിൽ നിന്ന് മൊത്തം 74 പോയിന്റുമായി റയൽ മാഡ്രിഡ് ലാ ലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. മറുവശത്ത് 46 പോയിന്റുമായി 11-ാം സ്ഥാനത്താണ് റയോ വല്ലെക്കാനോ.