അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസിൽ അസിസ്റ്റന്റ് കോച്ച് ആകും

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ ഡൽഹി ക്യാപിറ്റൽസിൽ അസിസ്റ്റന്റ് കോച്ചായി ചുമതലയേൽക്കും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ കമന്റേറ്റിംഗ് ചുമതല പൂർത്തിയാക്കിയ ശേഷം ആകും അഗാർക്കർ ഡെൽഹി ക്യാപിറ്റൽസിന് ഒപ്പം ചേരുക. ഇന്ത്യൻ ബൗളിംഗ് കൺസൽറ്റന്റ് ആയി അഗാർക്കർ ചുമതലയേൽക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

ഇന്ത്യക്കായി 26 ടെസ്റ്റുകളും 191 ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും അഗാർക്കർ കളിച്ചിട്ടുണ്ട്. 44-കാരൻ ഇന്ത്യക്കായൊ മൊത്തം 349 വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കണ്ട ഡൽഹി ക്യാപിറ്റൽസ് ഈ സീസണിൽ കന്നി കിരീടം ആണ് ലക്ഷ്യമിടുന്നത്.