നാലു സ്റ്റാറുകൾ ഉൾപ്പെടുത്തി സി എസ് കെയുടെ പുതിയ ജേഴ്സി

നാല് തവണ ഐ‌പി‌എൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഐ‌പി‌എൽ 2022-നുള്ള അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എം‌എസ് ധോണിയും ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയും റുതുരാജ് ഗെയ്‌ക്‌വാദും അടങ്ങുന്ന ഒരു വീഡിയോയിലൂടെയാണ് ജേഴ്സി പ്രകാശനം ചെയ്തത്.

Csknews Img20220323111253775241

ഇന്ത്യൻ സായുധ സേനയ്ക്കുള്ള ആദരസൂചകമായി ചെന്നൈ സൂപ്പർ കിംഗ്‌സ് ജേഴ്‌സിയിൽ കെമോഫ്ലേഗ് ചേർത്തിട്ടുണ്ട്. 2010, 2011, 2018, 2021 വർഷങ്ങളിൽ ഐപിഎല്ലിൽ നേടിയ നാല് കിരീടങ്ങൾ സൂചിപ്പിക്കുന്ന നാല് നക്ഷത്രങ്ങളും ജേഴ്സിയിൽ ഉണ്ട്. ഷർട്ടിന്റെ ഇടത് മൂലയിൽ ഗർജ്ജിക്കുന്ന സിംഹ ലോഗോ ട്രേഡ്മാർക്ക് സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രധാന സ്‌പോൺസറായ ടിവിഎസ് യൂറോഗ്രിപ്പിന്റെ ലോഗോയും പുതിയ ജേഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

20220323 131028