‘ഞാൻ ക്രീസിൽ ആണ്’ അശ്വിനൊപ്പം കളിക്കുന്നതിനെ കുറിച്ച് ബട്ലർ

ഇന്നലെ ലേലത്തി അശ്വിൻ രാജസ്ഥാൻ റോയൽസിൽ എത്തിയതോടെ ഒരു കാലത്തെ വിവാദ നായകന്മാർ ഒരുമിച്ച് കളിക്കുന്നത് കാണാൻ ആകും. ഐ‌പി‌എൽ 2019 ൽ അശ്വിനും ബട്ട്‌ലറും ഒരു വിവാദത്തിൽ പെട്ടിരുന്നു, മങ്കാഡിലൂടെ ബട്ട്‌ലറെ അശ്വിൻ പുറത്താക്കിയത് അത്ര വലിയ വിവാദമായിരുന്നു. അവരാണ് ഇപ്പോൾ ഒരുമിച്ച് കളിക്കുന്നത്.

ഇന്നലെ അശ്വിനെ സ്വന്തമാക്കിയ ശേഷം രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിഷമിക്കേണ്ട ഞാൻ ക്രീസിനുള്ളിലാണ്, റോയൽസിന്റെ പിങ്ക് നിറത്തിൽ കാണാൻ കാത്തിരിക്കുന്നു. ഡ്രസ്സിംഗ് റൂം പങ്കിടാൻ കാത്തിരിക്കുകയാണെന്നും അശ്വിനോടായി ബട്ലർ പറഞ്ഞു. ബട്ലറിനൊപ്പം കളിക്കുന്നത് രസകരമായിരിക്കും എന്ന് അശ്വിനും പറഞ്ഞു. തനിക്ക് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവുമായി നല്ല ബന്ധമാണെന്നും അശ്വിൻ പറഞ്ഞു.