എയ്ഡൻ മാർക്രത്തെ 2.6 കോടി രൂപയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ മെഗാ ലേലത്തിന്റെ രണ്ടാം ദിവസം ആദ്യ താരത്തെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. എയ്ഡന്‍ മാര്‍ക്രത്തെയാണ് സൺറൈസേഴ്സ് 2.6 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ താരം പഞ്ചാബ് കിംഗ്സിന് വേണ്ടിയാണ് കളിച്ചത്.

1 കോടി അടിസ്ഥാന വിലയുള്ള എയ്‍ഡൻ മാർക്രത്തിനായി ആദ്യം എത്തിയത് പഞ്ചാബ് കിംഗ്സ് ആയിരുന്നു. അധികം വൈകാതെ സൺറൈസേഴ്സ് ഹൈദ്രാബാദും രംഗത്തെത്തി. ഇരു ടീമുകളും ലേലത്തിലേർപ്പെട്ടപ്പോൾ താരത്തിന്റെ വില 2 കോടി കടന്നു.

പഞ്ചാബ് പിന്മാറിയതോടെ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സിനെതിരെ രംഗത്തെത്തി.