ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മുന്നേറ്റം

Staff Reporter

സൗത്ത് ആഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മുന്നേറ്റം. സൗത്ത് ആഫ്രിക്കക്കെതിരെ ജയിച്ചതോടെ 160 പോയിന്റുമായി ഇന്ത്യൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സൗത്ത് ആഫ്രിക്കയെ 203 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നും ജയിച്ചാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയത്. നേരത്തെ വെസ്റ്റിൻഡീസിൽ നടന്ന ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ ജയിച്ചിരുന്നു.

2 മത്സരങ്ങൾ കളിച്ച് ഒരു ജയവും ഒരു തോൽവിയുമുള്ള ന്യൂസിലാൻഡ് 60 പോയിന്റുമായി ഇന്ത്യക്ക് പിറകിലുണ്ട്. ന്യൂസിലാൻഡിനെ പോലെ രണ്ടു മത്സരങ്ങൾ കളിച്ച് ഒരു ജയവും ഒരു തോൽവിയുമുള്ള ശ്രീലങ്ക പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു പരമ്പരക്ക് മുഴുവനായി 120 പോയിന്റാണ് നൽകുക. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണം അനുസരിച്ച് ഒരു മത്സരത്തിൽ ലഭിക്കുന്ന പോയിന്റിലും വ്യതാസം ഉണ്ടാവും.