ഐ.സി.സി ഏകദിന ടീമിൽ ഇന്ത്യൻ ആധിപത്യം, ടീമിനെ വിരാട് കോഹ്‌ലി നയിക്കും!

- Advertisement -

ഐ.സി.സിയുടെ 2019ലെ ഏകദിന ടീമിൽ ഇന്ത്യൻ ആധിപത്യം. ഇന്ത്യയിൽ നിന്ന് നാല് പേരാണ് ഐ.സി.സി ടീമിൽ ഇടം നേടിയിരിക്കുന്നത്. ഐ.സി.സി ടീമിന്റെ നായകൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ്. ഐ.സി.സിയുടെ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെയായിരുന്നു. വിരാട് കോഹ്‌ലിയെ കൂടാതെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ, ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി, സ്പിന്നർ കുൽദീപ് യാദവ് എന്നിവരാണ് ടീമിൽ ഇടം പിടിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.

ഇംഗ്ലണ്ടിൽ നിന്ന് രണ്ട് താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ബെൻ സ്റ്റോക്‌സും ജോസ് ബട്ലറുമാണ് ടീമിൽ ഇടം നേടിയ ഇംഗ്ലീഷ് താരങ്ങൾ. ഓസ്ട്രേലിയയിൽ നിന്ന് മിച്ചൽ സ്റ്റാർക്ക് മാത്രമാണ് ഏകദിന ടീമിൽ ഇടം നേടിയത്. ന്യൂസിലാൻഡ് താരങ്ങളായ ട്രെന്റ് ബോൾട്ട്, കെയ്ൻ വില്യംസൺ, പാകിസ്ഥാൻ താരം ബാബർ അസം. വെസ്റ്റിൻഡീസ് ഓപണർ ഷൈ ഹോപ് എന്നിവരും ഐ.സി.സിയുടെ ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്.

Advertisement