ഐ.സി.സിയുടെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേർ, വിരാട് കോഹ്‌ലി ക്യാപ്റ്റൻ

- Advertisement -

ഐ.സി.സിയുടെ 2019ലെ ടെസ്റ്റ് ടീമിൽ ഇടം പിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മായങ്ക് അഗർവാളും. ടീമിന്റെ ക്യാപ്റ്റനും വിരാട് കോഹ്‌ലി തന്നെയാണ്.  2019ൽ ടെസ്റ്റിൽ ബംഗ്ളദേശിനെതിരെയുള്ള ഡബിൾ സെഞ്ചുറി പ്രകടനമടക്കം നിരവധി മികച്ച പ്രകടനങ്ങൾ മായങ്ക് അഗർവാൾ പുറത്തെടുത്തിരുന്നു. പട്ടികയിൽ 5 ഓസ്‌ട്രേലിയൻ താരങ്ങളും 3 ന്യൂസിലാൻഡ് താരങ്ങളും ഒരു ഇംഗ്ലണ്ട് താരവുമാണ് ഇടം നേടിയത്.

ഓസ്‌ട്രേലിയൻ താരങ്ങളായ മർനസ് ലബുഷെയിൻ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നാഥൻ ലിയോൺ എന്നിവരാണ് ഐ.സി.സി ടീമിൽ ഇടം പിടിച്ചത്. ന്യൂസിലാൻഡ് നിരയിൽ ടോം ലതാം, വിക്കറ്റ് കീപ്പർ വാട്ലിങ്, നീൽ വാഗ്നരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിന്ന് ഐ.സി.സി ടീമിൽ ഇടം നേടിയ ഏക താരം ബെൻ സ്റ്റോക്സ് ആണ്.

Advertisement