ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു

Indian Cricket Team Australia
Photo: Twitter/@BCCI
- Advertisement -

2 മാസത്തോളം നീണ്ടു നിൽക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. ഐ.പി.എൽ ഫൈനൽ കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യൻ ടീം ദുബൈയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചത്. ഐ.പി.എല്ലിന്റെ ഭാഗമല്ലാതിരുന്ന ചേതേശ്വർ പൂജാര, ഹനുമ വിഹാരി, പരിശീലകൻ രവി ശാസ്ത്രി എന്നിവർ കുറച്ച് ദിവസം മുൻപ് തന്നെ ദുബൈയിൽ എത്തി ബി.സി.സി.ഐ ഒരുക്കിയ ബയോ ബബിളിൽ ചേർന്നിരുന്നു.

ഇന്ത്യൻ താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം ക്വറന്റൈൻ കാലാവധി പൂർത്തിയാക്കുകയും വേണം. എന്നാൽ ക്വറ്റന്റൈൻ സമയത്ത് ബബിളിൽ നിന്നുകൊണ്ട് ഇന്ത്യൻ ടീമിന് പരിശീലനം നടത്താനുള്ള അനുവാദം ഓസ്‌ട്രേലിയൻ ഗവണ്മെന്റ് നൽകിയിട്ടുണ്ട്. നവംബർ 27ന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യൻ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്. ഡിസംബർ 2ന് ടി20 പരമ്പരയും ഡിസംബർ 17ന് പരമ്പരയിലെ ആദ്യ ടെസ്റ്റും നടക്കും.

Advertisement