ഇംഗ്ലണ്ട് ടൂറിനുള്ള ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെ ബയോ ബബിളില്‍ പ്രവേശിച്ചു

India Test Ajinke Axer Gill Panth Kohli
Photo: Twitter/@BCCI
- Advertisement -

ഇന്ത്യന്‍ ടൂറിനുള്ള ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെ ബയോ ബബിളില്‍ പ്രവേശിച്ചു. മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ശേഷം ആണ് ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളില്‍ ഇവരെ ബിസിസിഐ മുംബൈയിലേക്ക് എത്തിച്ചത്. താരങ്ങളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് വീട്ടില്‍ തന്നെയാണ് നടത്തിയത്. ജൂണ്‍ 2ന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്രയാകും.

ഇംഗ്ലണ്ടില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റുകളുമാണ് കളിക്കാനൊരുങ്ങുന്നത്. 9 ദിവസം ബയോ ബബിളില്‍ കഴിഞ്ഞ ശേഷമാണ് ഇന്ത്യന്‍ സംഘം തങ്ങളുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്ര ആരംഭിക്കുക. അവിടുത്തെ പരിശോധനയും ആവശ്യമായ ക്വാറന്റീനും കഴിഞ്ഞ ശേഷം ടീം തങ്ങളുടെ പരിശീലനം ആരംഭിക്കും.

Advertisement