ഇന്ത്യയുടെ ബൗളിംഗ് നിര മികച്ചതെന്ന് ഷോൺ പൊള്ളോക്ക്

- Advertisement -

നിലവിൽ ഇന്ത്യക്ക് മികച്ച ഫാസ്റ്റ് ബൗളിംഗ് നിരയാണ് ഉള്ളതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക്. മികച്ചൊരു മൂന്നാമത്തെ ഫാസ്റ്റ് ബൗളറെ കണ്ടെത്താൻ ഇന്ത്യ വിഷമിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നെന്നും എന്നാൽ നിലവിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് നിര മികച്ചതാണെന്നും പൊള്ളോക്ക് പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിൽ എല്ലാ തരത്തിലുമുള്ള ഫാസ്റ്റ് ബൗളർമാർ ഉണ്ടെന്നും അത്കൊണ്ട് തന്നെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിരയുടെ ശക്തി വളരെ വലുതാണെന്നും പൊള്ളോക്ക് പറഞ്ഞു.   നിലവിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരെ ടീമിൽ ഉൾപെടുത്താൻ ടീം മാനേജ്‌മന്റ് തീരുമാനിച്ചാൽ അതിനുള്ള താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടെന്നും എന്നാൽ മുൻ കാലങ്ങളിൽ ജവഗൽ ശ്രീനാഥും വെങ്കടേഷ് പ്രസാദും കഴിഞ്ഞാൽ നിലവാരമുള്ള ബൗളർമാർ ഇന്ത്യക്ക് ഉണ്ടായിരുന്നില്ലെന്നും പൊള്ളോക്ക് പറഞ്ഞു.

നിലവിൽ ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങിയ മികച്ച ഫാസ്റ്റ് ബൗളിംഗ് നിര ഇന്ത്യക്കുണ്ട്.

Advertisement