സെപ്റ്റംബർ 3ന് ഇന്ത്യ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കും

Newsroom

Picsart 23 08 28 21 55 15 885
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ സെപ്റ്റംബർ 3 ന് പ്രഖ്യാപിക്കും. ലോകകപ്പിനായുള്ള 15 സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5 ആണ്‌. അതിനു രണ്ടു ദിവസം മുന്നെ ടീം പ്രഖ്യാപിക്കാൻ ആണ് ഇന്ത്യ പദ്ധതിയിടുന്നത്‌‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഏറ്റുമുട്ടലിന്റെ പിറ്റേ ദിവസം ആകും സ്ക്വാഡ് പ്രഖ്യാപനം.

Picsart 23 08 28 21 56 06 793

ഏഷ്യാ കപ്പ് സ്ക്വാഡ് തന്നെയാകും ലോകകപ്പിനും ഇന്ത്യ തിരഞ്ഞെടുക്ക എന്നാണ് സൂചനകൾ. അഹമ്മദാബാദിൽ ലോകകപ്പ് ആരംഭിക്കുന്നതിന് 7 ദിവസം മുമ്പ് വരെ, അതായത് സെപ്തംബർ 28വരെ ഇന്ത്യയ്ക്ക് ടീമിൽ മാറ്റങ്ങൾ വരുത്താൻ ആകും. കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യറിന്റെയും ഫിറ്റ്‌നസ് സംബന്ധിച്ച അനിശ്ചിതത്വം കണക്കിലെടുത്ത്, ഇന്ത്യയ്ക്ക് റിസേർവ് താരങ്ങളെയും തിരഞ്ഞെടുക്കും. മലയാളി താരം സഞ്ജു സാംസൺ റിസേർവ്സ് താരമായി ടീമിനൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.