ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം, ദീപക് ഹൂഡ ടോപ് സ്കോറര്‍

അയര്‍ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിന് ശേഷം ഇഷാന്‍ കിഷനെയും സൂര്യ കുമാര്‍ യാദവിനെയും അടുത്തടുത്ത പന്തുകളിൽ നഷ്ടമായെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കി ഹാര്‍ദ്ദിക് പാണ്ഡ്യയും ദീപക് ഹൂഡയും. 9.2 ഓവറിലാണ് ഇന്ത്യയുടെ 7 വിക്കറ്റ് വിജയം. ദീപക് ഹൂഡ 29 പന്തിൽ 47 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയി.

11 പന്തിൽ 26 റൺസ് നേടിയ ഇഷാന്‍ കിഷനെ ക്രെയിഗ് യംഗ് പുറത്താക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തിൽ സൂര്യകുമാര്‍ യാദവും യംഗിന് വിക്കറ്റ് നൽകി മടങ്ങി. 30/0 എന്ന നിലയിൽ നിന്ന് 30/2 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ഹാര്‍ദ്ദിക്കും ദീപക് ഹൂഡയും ചേര്‍ന്ന് 64 റൺസ് നേടി വിജയത്തിനടുത്തെത്തിച്ചു.

12 പന്തിൽ 24 റൺസ് നേടിയ ഹാര്‍ദ്ദിക്കിനെ ജോഷ്വ ലിറ്റിൽ ആണ് പുറത്താക്കിയത്.