കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സൈനിംഗ് പൂർത്തിയായി, സൗരവ് ഇനി മഞ്ഞ ജേഴ്സിയിൽ

കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ചർച്ചിൽ ബ്രദേഴ്സിന്റെ യുവ വിങ്ങർ സൗരവ് മണ്ടാൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. താരം ക്ലബിൽ ഉടൻ കരാർ ഒപ്പുവെക്കും. സൗരവിനെ സ്വന്തമാക്കാൻ ആയി ചർച്ച ബ്രദേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ് ധാരണയിൽ എത്തിയതായി ക്ലബ് അറിയിച്ചു. ഇനി മെഡിക്കൽ പൂർത്തിയാക്കേണ്ടതുണ്ട് എന്നും ക്ലബ് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിൽ രണ്ടാം സൈനിംഗ് ആണിത്. നേരത്തെ ബ്രൈസ് മിറാണ്ടയെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. 21കാരനായ സൗരവ് ലെഫ്റ്റ് വിങ്ങർ ആണ്. മധ്യനിരയിലും കളിക്കാൻ കഴിവുണ്ട്. കഴിഞ്ഞ സീസണിൽ ആയിരുന്നു സൗരവ് ചർച്ചിൽ ബ്രദേഴ്സിൽ എത്തിയത്. എ ടി കെ മോഹൻ ബഗാൻ റിസേർവ്സ് ടീമിനൊപ്പം താരം മുമ്പ് കളിച്ചിരുന്നു.