ഈ സമീപനമായിരിക്കും ലോകകപ്പിന് മുമ്പ് ഇന്ത്യ അവലംബിക്കുക, എന്നാല്‍ മാത്രമേ ഉത്തരങ്ങള്‍ കണ്ടെത്താനാകൂ

- Advertisement -

തങ്ങള്‍ ലോകകപ്പിന് മുന്നോടിയായുള്ള ടീം പരീക്ഷണങ്ങള്‍ക്ക് ഇനിയും മുതിരുമെന്നും ഈ പരീക്ഷണങ്ങളിലൂടെ തങ്ങള്‍ക്ക് വേണ്ട ഉത്തരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞ് വിരാട് കോഹ്‍ലി. ആദ്യ ഇന്നിംഗ്സില്‍ മികച്ച രീതിയിലാണ് ദക്ഷിണാഫ്രിക്ക ബൗള്‍ ചെയ്തതെന്നും പിച്ചിനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ ബൗളിംഗാണ് ടീം പുറത്തെടുത്തതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

എത്രയും വേഗത്തില്‍ ഇന്ത്യയുടെ സ്ക്വാഡിന്റെ ഘടന സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് അവസരം ലഭിയ്ക്കുന്നത്. വെറുതേ ഏതെങ്കിലും താരത്തിന് അവസരം നല്കുന്നതല്ലെന്നും അവര്‍ യോഗ്യരാണെന്നും മനസ്സിലാക്കണമെന്ന് കോഹ്‍ലി സൂചിപ്പിച്ചു. ഇത്തരത്തില്‍ ചില മത്സരങ്ങളില്‍ ടീം മികവ് പുലര്‍ത്താതെ വന്നേക്കാമെന്നും അത് അത്ര പ്രശ്നമുള്ള കാര്യമല്ലെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

Advertisement