പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ഇന്ന് ജയിച്ചേ പറ്റൂ

Newsroom

ഇന്ന് ഗയാനയിൽ നടക്കുന്ന മൂന്നാം ടി20 മത്സരം ഇന്ത്യക്ക് നിർണായകമാണ്. ഇന്ന് വെസ്റ്റിൻഡീസിനെ തോൽപ്പിക്കാൻ ആയില്ല എങ്കിൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ട്രിനിഡാഡിലെ 4 റൺസിന്റെ വിജയത്തിന്റെയും ഗയാനയിൽ രണ്ട് വിക്കറ്റ് വിജയത്തിന്റെയും ബലത്തിൽ വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതിനകം 2-0 ന് മുന്നിലാണ്. അവസാന രണ്ട് ഏകദിനത്തിലും ബാറ്റിംഗ് ആയിരുന്നു ഇന്ത്യയുടെ പ്രധാന പ്രശ്നം. തിലക് വർമ്മ ഒഴികെ വേറെ ഒരു മുൻ നിര ബാറ്റർക്കും രണ്ട് മത്സരങ്ങളിലും തിളങ്ങാൻ ആയില്ല.

Picsart 23 08 08 10 21 50 128

ഇന്ന് ടീമിൽ ചില മാറ്റങ്ങൾ ഇന്ത്യ വരുത്താൻ സാധ്യതയുണ്ട്. ആദ്യ രണ്ട് ടി20യിലും പരാജയപ്പെട്ട സഞ്ജു സാംസണ് ഇന്നും അവസരം കിട്ടും എന്നാണ് പ്രതീക്ഷ. 2016ന് ശേഷം ഇന്ത്യ വെസ്റ്റിൻഡീസിന് എതിരെ ഒരു പരമ്പര പരാജയപ്പെട്ടിട്ടില്ല. അവർക്ക് എതിരെ അവസാന 15 പരമ്പരയും ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് വൈകിട്ട് 8 മണിക്കാണ് മത്സരം ആരംഭിക്കുക. ജിയോ സിനിമയിൽ കളി തത്സമയം കാണാം.