ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെക്കാൻ സാധ്യത

Newsroom

Picsart 23 08 08 09 42 07 866
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ സിറ്റിയിൽ തന്നെ തുടരാൻ സാധ്യത. താരത്തിനു മുന്നിൽ മാഞ്ചസ്റ്റർ സിറ്റി 2025 വരെ നീണ്ടു നിൽക്കുന്ന ഒരു കരാർ ഓഫർ ചെയ്തതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. സിൽവ ഈ കരാർ അംഗീകരിച്ച് ക്ലബിനൊപ്പം തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെർണാർഡോ സിൽവ ഇപ്പോൾ താരത്തിന്റെ കരാറിലെ അവസാന വർഷത്തിലാണ്.

ബെർണാഡോ സിൽവ 23 08 08 09 41 55 384

നല്ല ഓഫർ വന്നാൽ സിൽവയെ ക്ലബ് വിടാൻ അനുവദിക്കും എന്ന് സിറ്റി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പി എസ് ജിയോ ബാഴ്സലോണയോ ബെർണാഡോക്ക് വലിയ ഓഫറുമായി രംഗത്ത് വന്നില്ല. ആകെ വന്ന ഓഫർ സൗദി അറേബ്യയിൽ നിന്നായിരുന്നു. എന്നാൽ ബെർണാഡോ ആഗ്രഹിച്ചത് ബാഴ്സലോണയിലേക്ക് പോകാൻ മാത്രമായിരുന്നു. ബാഴ്സലോണ ഓഫറുമായി വരാത്തതോടെ താരം സിറ്റിയിൽ തന്നെ തുടരാൻ ആലോചിക്കുകയാണ്. കഴിഞ്ഞ സീസണിൽ സിറ്റിയുടെ ട്രെബിൾ നേട്ടത്തിൽ ബെർണാഡോ വലിയ പങ്കുവഹിച്ചിരുന്നു‌.

2017 മുതൽ ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. മൊണാക്കോയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് എത്തിയ ശേഷം 14 കിരീടങ്ങൾ താരം സിറ്റിക്ക് ഒപ്പം നേടി.