മറ്റു രാജ്യങ്ങള്‍ കരുതിയിരിക്കുക, ഇനി ഇന്ത്യയുടെ ആധിപത്യത്തിന്റെ കാലം – ഇയാന്‍ ചാപ്പല്‍

India

ഇന്ത്യ ക്രിക്കറ്റില്‍ ഇനി ഒരു കാലഘട്ടത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍. മറ്റു ക്രിക്കറ്റിംഗ് ഭീമന്മാര്‍ കരുതിയിരിക്കേണ്ട സമയമായെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ഓസ്ട്രേലിയയില്‍ വന്ന് പരമ്പര വിജയം സ്വന്തമാക്കിയതോടെ ഇന്ത്യയുടെ കഴിവ് ഏവരും കണ്ടതാണെന്നും പണ്ട് ഒരു പറ്റം പേസ് ബൗളര്‍മാരെ ടീമിലെടുത്താല്‍ ഇന്ത്യയെ ചുരുട്ടിക്കൂട്ടാമെന്ന നിലയില്‍ നിന്ന് ടീം ഏറെ മുന്നോട്ട് പോയെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

വിദേശ പിച്ചുകളില്‍ ടീമുകളഅ‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നിന്ന് ഇന്ത്യ ഏറെ മുന്നോട്ട് പോയെന്നും ഇന്ത്യയ്ക്ക് ഈ സാഹചര്യങ്ങള്‍ നേരിടുവാന്‍ ശേഷിയുള്ള നീണ്ട പ്രതിഭകളുടെ പട്ടിക കൈവശമുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.

വെസ്റ്റിന്‍ഡീസും ഓസ്ട്രേലിയയും ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തിയ കാലത്തിലേക്കാണ് ഇന്ത്യയും എത്തി നില്‍ക്കുന്നതെന്നും ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ഇയാന്‍ സൂചിപ്പിച്ചു.