ഇന്ത്യ തകർന്നടിഞ്ഞു, ടെസ്റ്റ് പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി

- Advertisement -

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം. രണ്ടാം ഇന്നിങ്സിലെ ദയനീയ ബാറ്റിംഗ് ആണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ന് രണ്ടാം ഇന്നിങ്സ് വെറും 124ന് അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യക്ക് എതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം ന്യൂസിലൻഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. ഇന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 90 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് ആകെ 34 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനുള്ളൂ.

റിഷബ് പന്ത് (4), വിഹാരി (9) എന്നിവർ ഇന്ന് നിരാശപ്പെടുത്തി. ജഡേജ 16 റൺസ് എടുത്ത് പ്രതിരോധിക്കാൻ നോക്കി എങ്കിലും അതും ഇന്ത്യക്ക് തുണയായില്ല. നാലു വിക്കറ്റ് എടുത്ത ബൗൾടും 3 വിക്കറ്റ് എടുത്ത സൗതിയും ആണ് ന്യൂസിലൻഡ് നിരയിൽ ബൗൾ കൊണ്ട് തിളങ്ങിയത്. വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡ് അനായാസം തന്നെ അത് മറികടന്നു.

ഓപണർമാരായ‌ ലതാമും ബ്ലണ്ടലും അർധ സെഞ്ച്വറികൾ നേടി. ബ്ലണ്ടൽ 55 റൺസ് എടുത്തും ലതാം 52 റൺസും എടുത്താണ് പുറത്തായത്. ഇവർ പുറത്താകുമ്പോൾ തന്നെ വിജയം ഏകദേശം ഉറച്ചിരുന്നു. ജമിസൺ ആണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയത്.

Advertisement