അര്‍ദ്ധ ശതകങ്ങളുമായി പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഇന്ത്യ 242 റണ്‍സിന് ഓള്‍ഔട്ട്

വെല്ലിംഗ്ടണിന് പുറമെ ക്രൈസ്റ്റ്ചര്‍ച്ചിലും തകര്‍ന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിര. മൂന്ന് താരങ്ങള്‍ നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യന്‍ ഇന്നിംഗ്സില്‍ 242 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പുജാര(54) , ഹനുമ വിഹാരി(55) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്.

അവസാന വിക്കറ്റില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചെറുത്തുനില്പുയര്‍ത്തി 26 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 242 റണ്‍സിലേക്ക് എത്തുകയായിരുന്നു. ന്യൂസിലാണ്ടിനായി കൈല്‍ ജൈമിസണ്‍ 5 വിക്കറ്റ് നേടി. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് നേടിയിട്ടുണ്ട്. 27 റണ്‍സുമായി ടോം ലാഥവും 29 റണ്‍സ് നേടിയ ടോം ബ്ലണ്ടലുമാണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ന്യൂസിലാണ്ട് 179 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

Previous articleരാധ യാദവിന് 4 വിക്കറ്റ്, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം, ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ
Next articleസൂന്‍ഡിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം നേടി യുഎസ്ടി റെഡ്, രണ്ടാം ഘട്ടത്തിലെ രണ്ടാം വിജയം