ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി കങ്കാരു ബൗളർമാർ. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയെ ഓസ്ട്രേലിയ കുറഞ്ഞ സ്കോറിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 49.1 ഓവറിൽ ഇന്ത്യ 255 റൺസിന് എല്ലാരും ഓൾ ഔട്ട് ആയി.
തുടക്കത്തിൽ രോഹിത് ശർമ്മയുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായെങ്കിലും കെ.എൽ രാഹുലും ശിഖർ ധവാനും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ തുടർന്ന് വന്ന ആർക്കും ഇന്ത്യൻ സ്കോറിങ് ഉയർത്താനായില്ല. ശിഖർ ധവാൻ 74 റൺസും കെ.എൽ രാഹുലും 47 റൺസുമെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 121 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ 10 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 16 റൺസും ശ്രേയസ് അയ്യർ 4 റൺസുമെടുത്ത് പുറത്തായി.
തുടർന്ന് റിഷഭ് പന്തും ജഡേജയും ഇന്ത്യൻ സ്കോറിന് ഉയർത്താൻ ശ്രമിച്ചെങ്കിലും തുടരെ തുടരെ വിക്കറ്റുകൾ വീഴുകയായിരുന്നു. റിഷഭ് പന്ത് 28 റൺസും രവീന്ദ്ര ജഡേജ 25 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ അടിച്ചു കളിച്ച കുൽദീപ് യാദവും ശാർദൂൽ തകൂറുമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. കുൽദീപ് യാദവ് 15 പന്തിൽ 17 റൺസും താക്കൂർ 10 പന്തിൽ 13 റൺസുമെടുത്ത് പുറത്തായി. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്പ്പോൾ കമ്മിൻസും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി,