മോഹൻ ബഗാന് പഞ്ചാബ് എഫ് സിക്ക് എതിരെ സമനില

- Advertisement -

ഐ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മോഹൻ ബഗാന് ഇന്ന് സമനില. ഇന്ന് പഞ്ചാബിൽ ചെന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട മോഹൻ ബഗാൻ 1-1 എന്ന സമനില ആണ് വഴങ്ങിയത്. അതും കളിയുടെ അവസാന നിമിഷം പിറന്ന ഗോളായിരുന്നു ബഗാനെ രക്ഷിച്ചത്. കളിയുടെ തുടക്കത്തിൽ 19ആം മിനുട്ടിൽ ആണ് മിനേർവയുടെ ഗോൾ പിറന്നത്. മുൻ ബഗാൻ താരം ഡിക ആയിരുന്നു സ്കോറർ.

ആ 1-0ന്റെ ലീഡ് കളിയുടെ 88ആം മിനുട്ട് വരെ മിനേർവ സൂക്ഷിച്ചു. എന്നാൽ അവസാനം സുഭോ ഘോഷ് ബഗാന് വേണ്ടി സമനില ഗോൾ നേടി. സമനില വഴങ്ങി എങ്കിലും ബഗാൻ തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്. ഏഴു മത്സരങ്ങൾ കളിച്ച
മോഹൻ ബഗാൻ 14 പോയന്റുമായാണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്.

Advertisement