സ്പിന്നർമാർ മെച്ചപ്പെട്ട രീതിയിൽ ബൗൾ ചെയ്യേണ്ടതുണ്ട് എന്ന് പന്ത്

ഇന്നലെ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിം സ്പിൻ ബൗളേഴ്സിനെ വിമർശിച്ച് ക്യാപ്റ്റൻ റിഷഭ് പന്ത്. ഇന്നലെ അക്സർ പട്ടേലും ചാഹലും ഏറെ റൺസ് വഴങ്ങിയിരുന്നു. ചാഹൽ 4 ഓവറിൽ 49 റൺസ് വഴങ്ങിയപ്പോൾ അക്സർ ഒരു ഓവറിൽ 19 റൺസും വഴങ്ങി. സ്പിന്നർമാർ ഇതിനേക്കാൻ നന്നായി ബൗൾ ചെയ്യേണ്ടതുണ്ട് എന്ന് പന്ത് മത്സര ശേഷം പറഞ്ഞു.

ഭുവനേശ്വർ അടക്കം ഫാസ്റ്റ് ബൗളർമാർ എല്ലാം നന്നായി പന്ത് എറിഞ്ഞു എന്നും ക്യാപ്റ്റൻ പറഞ്ഞു. ബാറ്റ് ചെയ്തപ്പോൾ ടീം ഉദ്ദേശിച്ചതിനെക്കാൾ 10-15 റൺസ് കുറവേ നേടാനായുള്ളൂ എന്നും പന്ത് പറയുന്നു. ഇനി അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാൻ ശ്രമിക്കുമെന്നും പന്ത് പറഞ്ഞു. ഇന്ത്യ ഇപ്പോൾ പരമ്പരയിൽ 2-0ന് പിറകിലാണ്