മെസ്സി ടീമിനൊപ്പം പരിശീലനം ആരംഭിച്ചു, പ്രതീക്ഷയിൽ ബാഴ്സലോണ ആരാധകർ

- Advertisement -

ലാലിഗയിൽ ഇതുവരെ പരിക്ക് കാരണം കളിക്കാതിരുന്ന മെസ്സി ചിലപ്പോൾ ഡോർട്മുണ്ടിനെതിരെ ചാമ്പ്യൻസ് ലീഗിൽ കളിച്ചേക്കും. ഇന്ന് മെസ്സിയും ഡെംബലെയും പരിശീലനത്തിന് ഇറങ്ങി. മെസ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാം എന്ന പ്രതീക്ഷയിലാണ്. താരം ഇതു സംബന്ധിച്ച് പരിശീലകൻ വാല്വെർദെയോട് സംസാരിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജർമ്മനിയിൽ വെച്ചാണ് ഡോർട്മുണ്ടുമായുള്ള മത്സരം നടക്കുന്നത്. ആ മത്സരത്തിനു മുമ്പ് മെസ്സി തിരിച്ച് എത്തുകയാണെങ്കിൽ ബാഴ്സലോണക്ക് അത് വലിയ ഊർജ്ജം തന്നെയാകും. സീസണിൽ ഇതുവരെ ബാഴ്സലോണക്ക് വേണ്ടി മെസ്സി കളിച്ചിട്ടില്ല. ഡെംബലെയും അപ്പോഴേക്ക് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

Advertisement