രസംകൊല്ലിയായി മഴ!!! പരമ്പര പങ്കുവെച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ചാം ടി20 മഴ കാരണം ഉപേക്ഷിച്ചു. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 3.3 ഓവറിൽ ഇന്ത്യ 28/2 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്.

ഇഷാന്‍ കിഷന്‍ 15 റൺസും റുതുരാജ് ഗായക്വാഡ് 10 റൺസും നേടി ലുംഗിസാനി എന്‍ഗിഡിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ഇതോടെ ഇരു ടീമുകളും പരമ്പര 2-2 എന്ന നിലയിൽ പങ്കുവെച്ചു.