ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ വീതം മത്സരം ജയിച്ചു നിൽക്കുന്നതിനാൽ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ഇന്ത്യയ്ക്കായി ഇന്നത്തെ മത്സരത്തിൽ സന്ദീപ് വാര്യർ അരങ്ങേറ്റം കുറിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേർസ് താരത്തിന് പുറമെ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ ഇങ്ങനെ മൂന്നു മലയാളി താരങ്ങൾ ഇന്ത്യക്ക് ആയി ഇന്നിറങ്ങും.
ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇസുരു ഉദാനക്ക് പകരം പതും നിസങ്ക ശ്രീലങ്കക്ക് വേണ്ടി ഇറങ്ങും.
Sri Lanka (Playing XI): Avishka Fernando, Minod Bhanuka(w), Sadeera Samarawickrama, Pathum Nissanka, Dasun Shanaka(c), Dhananjaya de Silva, Wanindu Hasaranga, Ramesh Mendis, Chamika Karunaratne, Akila Dananjaya, Dushmantha Chameera
India (Playing XI): Shikhar Dhawan(c), Ruturaj Gaikwad, Devdutt Padikkal, Sanju Samson(w), Nitish Rana, Bhuvneshwar Kumar, Kuldeep Yadav, Rahul Chahar, Sandeep Warrier, Chetan Sakariya, Varun Chakravarthy