മൂന്നാം ദിവസം ലഞ്ച്, രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടമായി വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡീസിനു രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടം. ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടി വിന്‍ഡീസിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച രവിചന്ദ്രന്‍ അശ്വിനു തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും വിക്കറ്റ് നേട്ടം. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ വിന്‍ഡീസ് 33/1 എന്ന നിലയിലാണ്. 10 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റാണ് പുറത്തായത്.

21 റണ്‍സുമായി കീറണ്‍ പവലും റണ്ണൊന്നുമെടുക്കാതെ ഷായി ഹോപ്പുമാണ് ക്രീസില്‍ നില്‍ക്കുന്നത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 468 റണ്‍സ് ലീഡ് വഴങ്ങി വിന്‍ഡീസ് 181 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. റോഷ്ടണ്‍ ചേസ്(53), കീമോ പോള്‍(47) എന്നിവരാണ് ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്.

Previous articleഅഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതിയില്ല
Next articleതുടക്കം വെടിക്കെട്ടോടെ, റണ്‍ മഴയ്ക്ക് ശേഷം കാബുള്‍ സ്വാനന് ജയം