നൂറാം ടി20 വിജയവുമായി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് നേടിയ എട്ട് റൺസ് വിജയം ഇന്ത്യയുടെ നൂറാം ടി20 വിജയം. റോവ്മൻ പവലിന്റെയും നിക്കോളസ് പൂരന്റെയും ബാറ്റിംഗ് വെല്ലുവിളിയെ അതിജീവിച്ചാണ് ഇന്ത്യ ഇന്ന് തങ്ങളുടെ നൂറാം വിജയം കരസ്ഥമാക്കിയത്.

ഇന്ത്യയുടെ ടി20യിലെ തുടര്‍ച്ചയായ എട്ടാം വിജയം ആണ് ഇത്. ഇതിന് മുമ്പ് ജനുവരി 2020 മുതൽ ഡിസംബര്‍ 2020 വരെയുള്ള കാലയളവിൽ ഇന്ത്യ തുടര്‍ച്ചയായി 9 വിജയങ്ങള്‍ കരസ്ഥമാക്കിയതാണ് ഇന്ത്യയുടെ തുടര്‍ച്ചയായ ഏറ്റവും അധികം ഉണ്ടായ വിജയങ്ങള്‍.