“നിർണായക ഘട്ടങ്ങളിൽ ഇംഗ്ലണ്ടിനേക്കാൾ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു”

Staff Reporter

ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ നിർണായക ഘട്ടങ്ങളിൽ ഇംഗ്ലണ്ടിനേക്കാൾ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മത്സരത്തിൽ ഇന്ത്യക്ക് മേൽ ആധിപത്യം പുലർത്താൻ ലഭിച്ച അവസരങ്ങൾ ഇംഗ്ലണ്ട് നഷ്ട്ടപെടുത്തിയെന്നും ജോ റൂട്ട് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒരു ഇന്നിങ്സിനും 25 റൺസിനും വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചിരുന്നു.

പരമ്പര ഈ രീതിയിൽ അവസാനിച്ചതിൽ ഒരുപാട് നിരാശയുണ്ടെന്നും എന്നാൽ ഭാവിയിൽ ഒരു ടീമെന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് തന്റെ ടീമിന്റെ ശ്രമം എന്നും ജോ റൂട്ട് പറഞ്ഞു. പരമ്പര തോറ്റെങ്കിലും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെയും സ്പിന്നർ ജാക്ക് ലീച്ചിന്റെയും പ്രകടനം മികച്ചതായിരുന്നെന്നും ജോ റൂട്ട് പറഞ്ഞു.