ഏഷ്യ കപ്പ് പാക്കിസ്ഥാനില്‍, ഇന്ത്യ പങ്കെടുക്കുന്നത് സംശയത്തില്‍

- Advertisement -

ഏഷ്യ കപ്പ് 2020ന്റെ ആതിഥേയര്‍ പാക്കിസ്ഥാന്‍ ആകുമെന്ന് അറിയിച്ച് എസിസി. ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ അവിടെ മത്സരങ്ങള്‍ക്കായി സന്ദര്‍ശിക്കുമെന്നത് അസാധ്യമായതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തം ടൂര്‍ണ്ണമെന്റിലുണ്ടാകില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. 2020ലെ ഏഷ്യകപ്പ് ഫോര്‍മാറ്റ് ടി20 ആയിരിക്കുമെന്നും സിംഗപ്പൂരില്‍ നടന്ന എസിസി മീറ്റിംഗില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനു തൊട്ട് മുമ്പുള്ള ടൂര്‍ണ്ണമെന്റായതിനിലാണ് ഈ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചത്.

നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യയെങ്കിലും ഇന്ത്യ പങ്കെടുക്കുമോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്. ഇപ്പോളുള്ള സാഹചര്യത്തില്‍ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാവും ഉണ്ടാകുക. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കില്‍ വേദി മാറ്റത്തിനും എസിസി തയ്യാറാകുമെന്നാണ് അറിയുന്നത്. ഇന്ത്യയുടെ പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമോ എന്നാവും ഇനിയുള്ള ദിവസങ്ങളില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉറ്റു നോക്കുന്നത്.

Advertisement