ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാംഭിക്കണമെന്ന് അഫ്രീദിയും യുവരാജ് സിംഗും

- Advertisement -

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും. എക്സ്പോ ദുബൈ 2020 ക്രിക്കറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരയെ കുറിച്ച് ഇരുവരും പ്രതികരിച്ചത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര നടന്ന അത് ആഷസിനേക്കാൾ വലിയ പരമ്പരയാവുമെന്ന് അഫ്രീദി പറഞ്ഞു. പാകിസ്ഥാൻ – ഇന്ത്യ മത്സരം കാണണമെന്ന ആരാധകരുടെ ആവശ്യത്തിനിടയിൽ രാഷ്ട്രീയം തിരുകികയറ്റുകയായണെന്നും അഫ്രീദി പറഞ്ഞു. നമുക്കെതിരെ ഏത് രാജ്യം കളിക്കണമെന്ന് തീരുമാനിക്കേണ്ടി വരരുതെന്നും ഇന്ത്യ – പാകിസ്ഥാൻ പരമ്പര ക്രിക്കറ്റിന് നല്ലതാണെന്നും യുവരാജ് സിങ് പറഞ്ഞു.

2012-13 സീസണിൽ പാകിസ്ഥാൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇന്ത്യ – പാകിസ്ഥാൻ പരമ്പര ഇതുവരെ നടന്നിട്ടില്ല. തുടർന്ന് ഏഷ്യ കപ്പിലും ഐ.സി.സി ടൂർണമെന്റുകളിലും മാത്രമാണ് ഇന്ത്യ – പാകിസ്ഥാൻ മത്സരങ്ങൾ നടന്നത്. ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ പര്യടനം നടത്തിയത് 2007ൽ ആയിരുന്നു.

Advertisement