“ഇന്ത്യൻ താരങ്ങൾ ഏലിയൻസ് ആണോ, എല്ലാവരും പാകിസ്താനിലേക്ക് വരുന്നു, അവർക്ക് വന്നാലെന്താണ്!?” – ജുനൈദ് ഖാൻ

Newsroom

പാകിസ്താനിലേക്ക് ഏഷ്യാ കപ്പിനായി ഇന്ത്യ വരാത്തതിനെ വിമർശിച്ച് പാകിസ്താൻ താരം ജുനൈദ് ഖാൻ. “പാകിസ്ഥാനിലെ സ്ഥിതി ഇപ്പോൾ മികച്ചതാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് എന്നിങ്ങനെ മറ്റ് ടീമുകൾ വരുന്നുണ്ടെങ്കിൽ അവർക്ക് സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ, പിന്നെ ഇന്ത്യക്ക് മാത്രം എന്താണ് പ്രശ്‌നം? എന്താണ് ഇതിന് കാരണം? അവർ മറ്റൊരു ലോകത്ത് നിന്നുള്ള അന്യഗ്രഹജീവികളാണോ?” ജുനൈദിനെ ഉദ്ധരിച്ച് ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു.

പാകിസ്താൻ ഇന്ത്യ

ഇന്ത്യ തീരുമാനം പുനഃപരിശോധിക്കണം എന്നും വീണ്ടും പാകിസ്ഥാൻ പര്യടനങ്ങൾ ആരംഭിക്കണമെന്നും ജുനൈദ് ഖാൻ പറഞ്ഞു. “ഇന്ത്യ പാകിസ്ഥാനിലേക്ക് മടങ്ങി വരും എന്നും ക്രിക്കറ്റ് കളിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” ഖാൻ പറഞ്ഞു, “ഇത് ക്രിക്കറ്റ് ഗെയിമിന് നല്ലതാണ്, ഇത് പാകിസ്ഥാനിലെ ജനങ്ങൾക്കും നല്ലതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.