ഓവൽ ഇന്ത്യ സ്വന്തമാക്കി, ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം, പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് അത്യുജ്ജല വിജയം. അവസാന ദിവസം 368ന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 210 റൺസിന് ഓൾ ഔട്ടാക്കിയ ഇന്ത്യ 157 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. 30 ഓവറോളം മത്സരം ബാക്കിയിരിക്കെ ആണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ പരമ്പരയിൽ ഇന്ത്യൻ 2-1ന് മുന്നിൽ എത്തുകയും ചെയ്തു. 1970ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഓവലിൽ ഒരു ടെസ്റ്റ് പരാജയപ്പെടുന്നത്.

ഇന്ന് ഭേദപ്പെട്ട രീതിയിൽ ബാറ്റു ചെയ്ത് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം സെഷനിൽ ആണ് തകർന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഇംഗ്ലണ്ട് 193-8 എന്ന നിലയിലാണ് സെഷൻ അവസാനിപ്പിച്ചത്‌‌. അവരുടെ തകർച്ച പെട്ടെന്ന് തന്നെ ആരംഭിച്ചു. 63 റൺസ് എടുത്ത ഹസീബ് ഹമീദിനെ ജഡേജ വിക്കറ്റിനു മുന്നിൽ കുരിക്കിയതോടെ ആണ് കളി മാറിയത്. പിന്നാലെ 2 റൺസ് എടുത്ത ഒലിപോപിന്റെയും റൺസ് ഒന്നും എടുക്കാത്ത ബെയർസ്റ്റോയുടെയും കുറ്റി തെറിപ്പിക്കാൻ ബുമ്രയുടെ യോർക്കറുകൾക്കായി.

ജഡേജ് മൊയീൻ അലിയയെയും ഡക്കിന് പുറത്താക്കി. ഈ സമയത്ത് ഒക്കെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി ക്യാപ്റ്റൻ റൂട്ട് മറുവശത്ത് ഉണ്ടായിരുന്നു. സ്കോർ 182ൽ നിൽക്കെ താക്കൂർ റൂട്ടിനെ പുറത്താക്കി‌. 36 റൺസ് ആയിരുന്നു റൂട്ട് എടുത്തത്. റൂട്ട് വീണതോടെയാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ വന്നത്. രണ്ടാം സെഷന്റെ അവസാന പന്തിൽ ഉമേഷ് യാഥവ് 18 റൺസ് എടുത്ത വോക്സിനെ പുറത്താക്കി. പിന്നെ വിജയത്തിനായുള്ള കാത്തിരിപ്പായിരുന്നു‌

അവസാന സെഷനിൽ ന്യൂ ബോൾ എടുത്തതിന് പിന്നാലെ ഉമേഷ് ഒവേർടണെ ബൗൾഡ് ആക്കി. പിന്നാലെ ആൻഡേഴ്സണെയും വീഴ്ത്തി ഉമേഷ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

ജഡേജ, ബുമ്ര, താക്കൂർ, എന്നിവർ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഉമേഷ് മൂന്ന് വിക്കറ്റും വീഴ്ത്തി.

സ്കോർ സമ്മറി;
India 1st Innings ; 191-10
England 1st Innungs; 290-10
India 2nd Innings; 466-10
England 2nd Innings; 210-10