ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു, രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നു

Sports Correspondent

India
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിൽ നടക്കുന്ന ഏകദിന ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ന്യൂസിലാണ്ട് പര്യടനത്തിൽ വിശ്രമം ലഭിച്ച പ്രധാന താരങ്ങളെല്ലാം ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു.

ഡിസംബര്‍ 4ന് ധാക്കയിലാണ് ആദ്യ ഏകദിനം. ഡിസംബര്‍ ഏഴ്, 10 തീയ്യതികളിൽ മറ്റ് രണ്ട് ഏകദിനങ്ങള്‍ നടക്കും. ധാക്കയിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. ആദ്യ ടെസ്റ്റ് ചട്ടോഗ്രാമിൽ ഡിസംബര്‍ 14നും രണ്ടാം ടെസ്റ്റ് ധാക്കയിൽ ഡിസംബര്‍ 22നും നടക്കും.

ഏകദിന ടീം: Rohit Sharma (C), KL Rahul (vc), Shikhar Dhawan, Virat Kohli, Rajat Patidar, Shreyas Iyer, Rahul Tripathi, Rishabh Pant (wk), Ishan Kishan (wk), Ravindra Jadeja, Axar Patel, W Sundar, Shardul Thakur, Mohd. Shami, Mohd. Siraj, Deepak Chahar, Yash Dayal

ടെസ്റ്റ് ടീം: Rohit Sharma (C), KL Rahul (VC), Shubman Gill, Cheteshwar Pujara, Virat Kohli, Shreyas Iyer, Rishabh Pant (wk), KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Shami, Mohd. Siraj, Umesh Yadav.